Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൻസെക്സിൽ 323 പോയന്റ് നഷ്ടം, നിഫ്‌റ്റി 17,500ൽ ക്ലോസ് ചെയ്‌തു

സെൻസെക്സിൽ 323 പോയന്റ് നഷ്ടം, നിഫ്‌റ്റി 17,500ൽ ക്ലോസ് ചെയ്‌തു
, ബുധന്‍, 24 നവം‌ബര്‍ 2021 (17:51 IST)
വ്യാപരദിനത്തിലുടനീളം നേട്ടത്തിലുണ്ടായിരുന്ന വിപണി അവസാന മണിക്കൂറുകളിലെ വില്പനസമ്മർദ്ദത്തെ തുടർന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.റിലയൻസ്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളെ ബാധിച്ചത്.
 
ഒരുവേള സെൻസെക്‌സ് 58,968 നിലവാരത്തിലെത്തിയെങ്കിലും ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് 825 പോയന്റാണ് നഷ്ടമായത്. തുടർന്ന് വിപണി 323 പോയന്റ് നഷ്ടത്തിൽ 58,341ല് ക്ലോസ് ചെയ്യുകയുംചെയ്തു. നിഫ്റ്റിയാകട്ടെ 88 പോയന്റ് താഴ്ന്ന് 17,415ലുമെത്തി.
 
ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക നേട്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ് സൂചിക നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഓട്ടോ, ഐടി സൂചിക ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.8ശതമാനം നേട്ടമുണ്ടാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിജിപിയുടെ സേവനകാലാവധി സർക്കാർ നീട്ടി, അനിൽ കാന്ത് 2023 വരെ തുടരും