ഡ്യൂവല്‍ സെല്‍ഫി ക്യാമറ,128 ജിബി സ്റ്റോറേജ്, 4ജിബി റാം; ഓപ്പോ എഫ് 3 വിപണിയില്‍ !

മികച്ച വിലയില്‍ കിടിലന്‍ സെല്‍ഫി ഫോണുമായി ഓപ്പോ

വ്യാഴം, 4 മെയ് 2017 (14:18 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എഫ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. സെല്‍ഫി എക്സ്പേര്‍ട്ട് എന്ന വിശേഷണമുള്ള ഓപ്പോയുടെ ഫോണുകളില്‍ ഏറ്റവും മികച്ചതായിരിക്കും ഈ ഫോണെന്നാണ് കമ്പനി പറയുന്നത്. മെയ് 13നാണ് ഈ ഫോണിന്റെ വില്പന ആരംഭിക്കുക. ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകുന്ന ഈ ഫോണിന് ഏകദേശം 19,990 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. 13എംപിയും 8എംപിയുമാണ് എഫ് 3യുടെ മുന്നിലെ ക്യാമറ. 13 എംപി റിയര്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.5 ഇ‌ഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷയും നല്‍കിയിട്ടുണ്ട്.ഒക്ടകോര്‍ മീഡിയടെക്ക് എംടി 6750ടി പ്രോസ്സസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 
 
4ജിബി റാം, എസ് ഡി കാ‍ര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 3,200 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഈ ഫോണ്‍ വിഒഎല്‍ഇടി സാങ്കേതികതയുമുണ്ട്. 153 ഗ്രാം ഭാരമുള്ള ഫോണിന്റെ ഡൈമന്‍ഷന്‍ 153.3 × 75.2 ×7.3 എംഎം ആണ്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സുരക്ഷിതത്വം ഉറപ്പാക്കി ഫേസ്​ബുക്ക്, ക്രൈം വീഡിയോകൾ നീക്കം ചെയ്യാൻ പദ്ധതി