Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽടെൽ ഐപിഒ ഫെബ്രുവരി 16 മുതൽ, ഓഹരിയൊന്നിന് 94 രൂപ

റെയിൽടെൽ ഐപിഒ ഫെബ്രുവരി 16 മുതൽ, ഓഹരിയൊന്നിന് 94 രൂപ
, വ്യാഴം, 11 ഫെബ്രുവരി 2021 (17:29 IST)
പൊതുമേഖല സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഐപിഒയ്ക്ക് ഫെബ്രുവരി 16 മുതൽ 18 വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 93-94 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വിൽക്കുക. ജീവനക്കാർക്കായി അഞ്ചുലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്.
 
819.24 കോടിരൂപയാണ് ഐപിഒവഴി സമാഹരിക്കുന്നത്. ചുരുങ്ങിയത് 155 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. ഇൻഫോർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്‌ന കാറ്റഗറി ഒന്നിൽപ്പെട്ട കമ്പനിയാണ് റെയിൽടെൽ.ഒപ്ടിക്കൽ ഫൈബർ കേബിൾവഴി രാജ്യത്തൊട്ടാകെ ബ്രോഡ്ബാൻഡ് സേവനവും കമ്പനി നൽകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അക്രമത്തിനും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഐടി മന്ത്രി