വിദേശനിക്ഷേപകരുടെ സാന്നിധ്യം ശക്തമായിട്ടും തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ച്ച നേരിട്ട് വിപണി. കഴിഞ്ഞ 2 വ്യാപാരദിനങ്ങളിലായി 900 പോയന്റോളമാണ് സെന്‍സെക്‌സിന് നഷ്ടമായത്. ബുധനാഴ്ച വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും 0.7 ശതമാനത്തോളം ഇടിഞ്ഞ് 61,466ലും 18,158ലുമെത്തി.
യുഎസിലെ കടത്തിന്റെ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഡോളര്‍ സൂചികയിലെ ഉയര്‍ച്ചയുമാണ് ആഭ്യന്തരവിപണിയെ ബാധിച്ചത്. ബാങ്ക്,ധനകാര്യ സേവനം,ഐടി,റിയാല്‍റ്റി,മീഡിയ സൂചികകളാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.