റഷ്യ-യുക്രെയ്‌ൻ സംഘർഷം നീണ്ട് പോകുന്നത് വിപണിയെ ബാധിച്ചതോടെ രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെന്‍സെക്‌സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 169.45 പോയന്റ് താഴ്ന്ന് 17,096ലുമെത്തി.
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ, മീഡിയ സൂചികകൾ 1.3ശതമാനവും 0.3ശതമാനവും നേട്ടമുണ്ടാക്കി. എഫ്എംസിജി രണ്ടുശതമാനവും പൊതുമേഖല ബാങ്ക് 1.5ശതമാനവും താഴ്ന്നു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നഷ്ടംനേരിട്ടപ്പോള്‍ സ്‌മോള്‍ ക്യാപ് 0.4ശതമാനം നേട്ടമുണ്ടാക്കി.