ദിവസവ്യാപാരത്തിൽ നേട്ടമെല്ലാം നഷ്ടപ്പെടുത്തി ഓഹരി വിപണി മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുതവണ 393 പോയന്റ് ഉയർന്ന സെൻസെക്‌സ് കനത്ത ചാഞ്ചാട്ടത്തെ തുടർന്ന് താഴോട്ട് പോയി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.  ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായിരുന്നു. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്‌മോൾ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കി.