Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, മൂന്ന് ദിവസത്തെ റാലിക്ക് ശേഷം തിരിച്ചടി

ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, മൂന്ന് ദിവസത്തെ റാലിക്ക് ശേഷം തിരിച്ചടി
, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (17:11 IST)
നിക്ഷേപകർ കൂട്ടമായി ലാഭമെടുത്തതോടെ മൂന്ന് ദിവസമായി വിപണിയിൽ നീണ്ടുനിന്ന റാലിക്ക് താൽക്കാലിക വിരാമം. വ്യാപര ആഴ്‌ച്ചയുടെ അവസാനദിനത്തിൽ കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടാ‌യത്.
 
സെൻസെക്‌സ് 125 പോയന്റ് നഷ്ടത്തിൽ 59,015.89ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 17,585.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിൽ മുന്നൃറ്റമുണ്ടായെങ്കിലും വിൽപന സമ്മ‌ർദ്ദമാണ് വിപണിയെ ബാധിച്ചത്.റെക്കോഡ് ഉയരമായ 59,737ൽ തൊട്ടശേഷമാണ് സെൻസെക്‌സ് സമ്മർദംനേരിട്ടത്. ദിനവ്യാപാരത്തിനിടെ 721 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി.
 
കഴിഞ്ഞ ദിവസംമികച്ചനേട്ടമുണ്ടാക്കിയ പൊതുമേഖല ബാങ്ക് ഓഹരികൾക്ക് ഇന്ന് നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.14ശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.06ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതത്തെ പരിഗണിക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് കോടതി