Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വകാല റെക്കോര്‍ഡില്‍ സെൻസെക്സ്; അത്ഭുതാവഹമായ നേട്ടത്തോടെ നിഫ്റ്റി

സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

സര്‍വകാല റെക്കോര്‍ഡില്‍ സെൻസെക്സ്; അത്ഭുതാവഹമായ നേട്ടത്തോടെ നിഫ്റ്റി
മുംബൈ , ബുധന്‍, 26 ഏപ്രില്‍ 2017 (12:39 IST)
സര്‍വകാല റെക്കോര്‍ഡില്‍ രാജ്യത്തെ ഓഹരി വിപണി. വ്യാപാര ആരംഭത്തോടെ സെന്‍സെക്സ് 139 പോയന്റ് ഉയര്‍ന്ന് 30,082 പോയന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഒറ്റയടിക്ക് 19 പോയന്‍റ് ഉയര്‍ന്ന് 9,328ലുമാണ് എത്തിയത്. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ച വേളയില്‍ രേഖപ്പെടുത്തിയ 30,025 എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കതയായത്.
 
റിലയൻസ് ഇൻഡസ്ട്രീസ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ സാമ്പത്തിക പാദത്തിലെ മികച്ച റിപ്പോർട്ടുകളും ഡോളറിനെതിരെ രൂപയുടെ മെച്ചപ്പെട്ട പ്രകടനവുമാണ് ഓഹരി വിപണിയുടെ ഈ നേട്ടത്തിന് കാരണമായത്. നിലവില്‍ ഡോളറിന് 64.2 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റം ഇതോടെ ഏഷ്യന്‍ വിപണിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ 2000 ഇടങ്ങളില്‍ സൗജന്യ വൈഫൈ: പ്രാരംഭ നടപടികള്‍ തുടങ്ങി