Publish Date: Wed, 29 Dec 2021 (17:01 IST)
Updated Date: Wed, 29 Dec 2021 (17:04 IST)
കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിലനിർത്താനാവാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സ് ഓഹരികളിൽ സൺ ഫാർമ 2.5 ശതമാനം ഉയർന്നു. ഐടിസി, എസ്ബിഐ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികൾക്ക് നഷ്ടം നേരിട്ടു.മെറ്റല്‍, ബാങ്ക്, എനര്‍ജി, പവര്‍ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.