Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ അമ്പരപ്പിക്കുന്ന ലുക്കില്‍ മേഴ്സിഡസ് എഎംജി ജിടി - ആര്‍ !

ഇന്ത്യയുടെ ആദ്യ മേഴ്സിഡസ് എഎംജി ജിടി-ആര്‍ വരുന്നു

Webdunia
ശനി, 29 ജൂലൈ 2017 (14:52 IST)
മേഴ്സിഡസില്‍ നിന്നും വീണ്ടുമൊരു മോഡല്‍ ഇന്ത്യയിലേക്കെത്തുന്നു. മേഴ്സിഡസ് എഎംജി ജിടിആര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്. വാഹനത്തിന്റെ ഔദ്യോഗിക വരവിലേക്കുള്ള സൂചന നല്‍കി കൊണ്ട് ആദ്യ എഎംജി ജിടിആര്‍ യൂണിറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.     
 
സിഗ്‌നേച്ചര്‍ ഗ്രീന്‍ ഹെല്‍ മാഗ്‌നോ പെയിന്റ് സ്‌കീമാണ് എഎംജി ജിടിആര്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും പുറത്ത് വരുന്ന ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് യൂണിറ്റായിരിക്കും ഇന്ത്യയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.
 
കഴിഞ്ഞ വര്‍ഷം ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് ഈ മോഡലിനെ മെര്‍സിഡീസ് ആദ്യമായി അവതരിപ്പിച്ചത്. 575 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എന്‍ജിനാണ് ഈ കാറിന് കരുത്തേകുന്നത്. ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
മണിക്കൂറില്‍ 318 കിലോമീറ്ററാണ് ഈ മോഡലിന്റെ മാക്സിമം സ്പീഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഎംജി ജിടിആറിന് കേവലം 3.6 സെക്കന്‍ഡ് മാത്രമാണ്  ആവശ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments