Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഫോണിനെ വെല്ലുന്ന പിന്‍ക്യാമറയുമായി സാംസംങ് ഗ്യാലക്‌സി നോട്ട് 8 !

സാംസംങ് ഗ്യാലക്‌സി നോട്ട് 8 ആഗസ്റ്റ് 23 ന് അവതരിപ്പിക്കും

ഐഫോണിനെ വെല്ലുന്ന പിന്‍ക്യാമറയുമായി സാംസംങ് ഗ്യാലക്‌സി നോട്ട് 8 !
, വെള്ളി, 21 ജൂലൈ 2017 (14:10 IST)
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാംസംങ് ഗ്യാലക്‌സി നോട്ട് 8 എത്തുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ പാര്‍ക്ക് അവന്യു ആര്‍മോണിയില്‍ വച്ച് ആഗസ്റ്റ് 23നാണ് ഈ ഫോണ്‍ അവതരിപ്പിക്കുകയെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. നോട്ട് 7ന്റെ പിഴവിനു ശേഷം നോട്ട് സീരീസ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഈ മോഡലിനു കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
 
ഈ മോഡലിന്റെ മുന്നില്‍ ഹോം ബട്ടന്‍ ഉണ്ടായിരിക്കില്ല എന്നാണു ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. എസ്8, എസ്8+ എന്നിവയ്ക്ക് ഹോം ബട്ടന്‍ ഉണ്ടായിരുന്നില്ല. കൃത്യമായ അരികുകള്‍ ഇല്ലാത്ത ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനും ഉണ്ടാകുക. ഏകദേശം 74,756 ഇന്ത്യന്‍ രൂപയായിരിക്കും ഇതിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
6.3 ഇഞ്ച് സാമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണിനുണ്ടായിരിക്കുകയെന്നും പറയുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറോ അല്ലെങ്കില്‍ എക്‌സിനോസ് 8895 പ്രോസസറോ ആയിരിക്കും ഈ മോഡലില്‍ ഉണ്ടായിരിക്കുകയെന്നും സൂചനയുണ്ട്. 6 ജിബിറാം, 128 ജിബി സ്റ്റോറേജ്, സാംസംങിന്റെ സ്വന്തം ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റ് എന്നിവയും ഇതില്‍ ഉണ്ടാവുമെന്ന് കരുതുന്നു.
 
3300 എം‌എ‌എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. രണ്ടു പിന്‍ക്യാമറകള്‍ ഉള്ള കമ്പനിയുടെ ആദ്യത്തെ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഗ്യാലക്‌സി നോട്ട് 8. 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ് ,13 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയായിരിക്കും പിന്നില്‍ ഉണ്ടാവുക. ആപ്പിള്‍ ഐഫോണ്‍ സെവന്‍ പ്ലസിന്റെ ക്യാമറ പോലെതന്നെയായിരിക്കും ഈ ക്യാമറകളും പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം വഴിമാറുന്നു; ലോകത്തിലെ ആദ്യ സൗജന്യ 4ജി സ്‌മാർട്ട്ഫോണുമായി റിലയൻസ് ജിയോ !