Webdunia - Bharat's app for daily news and videos

Install App

ഒരൊറ്റ ദിവസം കൊണ്ട് പുലിമുരുകനെ പൊട്ടിച്ച് 'ദംഗൽ'

ഇത് അസാമാന്യ റെക്കോർഡ്; എല്ലാ റെക്കോർഡും തകർത്ത പുലിമുരുകനെ പിന്നിലാക്കി 'ദംഗൽ'

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (12:35 IST)
സമീപകാലത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചലനം തീർത്ത സിനിമ ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 'കബാലി'. അതേ ചോദ്യം മലയാളികളോട് ചോദിക്കുകയാണെങ്കിൽ, ഉത്തരം മോഹൻലാലിന്റെ 'പുലിമുരുകൻ' എന്നാകും ഉത്തരം. കേരളത്തിലെ തീയേറ്ററുകളെ 'പുലിമുരുകനോ'ളം ഉണര്‍ത്തിയ മറ്റ് സിനിമകളില്ല. റിലീസ്ദിനം മുതല്‍ അതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്ത് വിജയക്കൊടി പാറിച്ച് ഇപ്പോഴും മുന്നേറുകയാണ് വൈശാഖിന്റെ ഈ സിനിമ. 
 
കേരളത്തിൽ വൻ ചലനങ്ങൾ തീർത്ത പുലിമുരുകനെ പൊളിച്ചടുക്കിയിരിക്കുകയാണ് ആമിർ ഖാന്റെ 'ദംഗൽ' എന്ന ഹിന്ദി സിനിമ. കേരളത്തില്‍ മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള കൊച്ചിയില്‍ മാത്രം റിലീസ് ദിവസം 35 പ്രദര്‍ശനങ്ങളായിരുന്നു പുലിമുരുകന്. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സാധാരണ സ്‌ക്രീനുകള്‍ കൂടി ചേര്‍ത്ത് കൊച്ചിയില്‍ ആകെ 46 ഷോകള്‍ ഉണ്ടായിരുന്നു 'മുരുകന്'. കൊച്ചി മള്‍ട്ടിപ്ലെക്‌സുകളിലെ പ്രദര്‍ശനങ്ങനങ്ങളുടെ എണ്ണത്തിലാണ് ദംഗൽ പുലിമുരുകനെ പിന്നിലാക്കിയിരിക്കുന്നത്.
 
റിലീസ്ദിനമായിരുന്ന ഇന്നലെ കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ മാത്രം 47 പ്രദര്‍ശനങ്ങളാണ് ദംഗലിന് ഉണ്ടായിരുന്നത്. മറ്റ് തീയേറ്ററുകളിലെ പ്രദര്‍ശനങ്ങളടക്കം (ശ്രീധര്‍-4 ഷോകള്‍, പത്മ സ്‌ക്രീന്‍ 1- 4 ഷോകള്‍) കൊച്ചിയില്‍ മാത്രം 55 പ്രദര്‍ശനങ്ങള്‍. സിനിമ മേഖലയിലെ സമരമാണ് ദംഗലിനെ ഇത്രയും വളർത്താൻ കാരണമായതെന്നാണ് കണക്ക് കൂട്ടൽ. അവധി ദിനങ്ങൾ ആയതിനാൽ ദംഗലിന് മികച്ച കളക്ഷൻ കിട്ടുമെന്ന് വ്യക്തമാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments