ഒരു പുതിയ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടൊ? പണം സേവ് ചെയ്യുകയും വേണം. എങ്കില്‍ ഒരു പ്രീ രജിസ്റ്റേര്‍ഡ് കാറോ അല്ലെങ്കില്‍ എക്സ് ഡെമോ കാറോ വാങ്ങി ആയിരങ്ങള്‍ സേവ് ചെയ്യാം. അക്കാര്യത്തില്‍ പുതിയതോ-ഉപയോഗിച്ചതോ ആയ കാര്‍ വാങ്ങുന്നതില്‍നിന്ന് വ്യത്യസ്തമായി മൂന്നാമതൊരു മാര്‍ഗം കൂടിയുണ്ട് - ഡീലറിന്റെ വിശദീകരണങ്ങളില്‍ നിന്നോ, അവരുടെ പ്രീ രജിസ്റ്റേര്‍ഡ് കാറുകളില്‍ നിന്നോ ഒരു പുതുപുത്തന്‍ കാര്‍ നിങ്ങള്‍ക്ക് വാങ്ങാമെന്നതാണ് ആ വഴി.
പ്രീ രജിസ്റ്റേര്‍ഡ് കാര്‍ എന്നാല്‍ എന്താണ്?
പ്രീ രജിസ്റ്റേര്‍ഡ് കാര്‍ എന്നാല്‍ പുതിയ കാര്‍ തന്നെയാണ്. അത് ഡീലറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാര്‍ ആണ്. ഇതില്‍ ഡീലര്‍ സാങ്കേതികമായി രജിസ്ട്രേഷന്‍ രേഖകളിലെ കാറിന്റെ ആദ്യ ഉടമസ്ഥനാണ്. കൂടാതെ കാറിന് നമ്പര്‍പ്ലേറ്റും ഉണ്ടാകും. വില്‍ക്കുന്ന കാറുകളുടെ എണ്ണം കൃത്രിമമായി കൂട്ടി നിര്‍മ്മാതാക്കള്‍ പറഞ്ഞിരിക്കുന്ന ലക്‍ഷ്യത്തില്‍ എത്തിക്കാനാണ് ഡീലര്‍മാര്‍ ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കാറുകള്‍ ഔദ്യോഗികമായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകളാണ്, എന്നാല്‍ ഇവ ആഴ്ചകള്‍ മാത്രം പഴക്കവും കുറച്ച് കിലോമീറ്ററുകള്‍ മാത്രം ഒടിയതുമായിരിക്കും. ഒരു പുതിയ കാറ് വാങ്ങാനാണെങ്കില്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കണം. പക്ഷെ ‘പ്രീ രജിസ്റ്റേര്‍ഡ്’ കാര്‍ ആണെങ്കില്‍, ആ കാര്‍ നമുക്ക് ഉടന്‍തന്നെ വാങ്ങി കൊണ്ടുപോകാനാകും. ഡീലര്‍മാര്‍ അവരുടെ സ്റ്റോക്ക് വേഗം വിറ്റഴിയാനായി ഇത്തരം കാറുകള്‍ക്ക് ഡിസ്കൌണ്ടുകള്‍ നല്‍കുകയും ചെയ്യും.
മനസില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍
ഡീലര്‍ഷിപ്പില്‍ എര്‍പ്പെടുന്നതിനുമുമ്പ് നിങ്ങളുടെ ‘കൈവശമുണ്ടാകേണ്ട‘ കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്. ഡിസ്കൌണ്ട് അവശ്യപ്പെടാനുള്ള ആത്മവിശ്വാസം ലഭിക്കാന്‍ നന്നായി ഗൃഹപാഠം ചെയ്യുക. ഡീലറിന്റെ പരസ്യം അവരുടെ വാഗ്ദാനത്തിനുള്ള തെളിവായി കൈയ്യില്‍ കരുതേണ്ടതാണ് - പ്രത്യേകിച്ച് വാറന്റിയേക്കുറിച്ചുള്ളത്. കാറിന്റെ ഷോറൂമില്‍ നിന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പോകരുത്. കാറിന്റെ വാറന്റി ട്രാന്‍ഫര്‍ ചെയ്തതായുള്ള രേഖ ആവശ്യപ്പെടാന്‍ മറക്കരുത്.
നേട്ടങ്ങള്‍:
- നിങ്ങള്‍ക്ക് ഏതാണ്ട് പുതിയ കാര്‍തന്നെ ലഭിക്കുകയും കാറിന്റെ ആദ്യവിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ അവഗണിക്കുകയും ചെയ്യാം
- എന്തെങ്കിലും ചെറിയ അപാകതകള്‍ ഉണ്ടെങ്കില്‍ ഡീലറുമായി സംസാരിച്ച് പരിഹരിക്കാം
- അധികനാള്‍ കാത്തിരിക്കേണ്ടതില്ല, നിങ്ങള്‍ക്ക് കാര്‍ എത്രയും വേഗം ലഭിക്കുന്നു
- ഏറ്റവും നല്ല ഓഫറുകളാണ് പ്രീ രജിസ്ട്രേഡ് കാറുകളില്‍ നിന്ന് ലഭിക്കുന്നത്
- വിലപേശാനും സാധിക്കും
- നിങ്ങള്‍ക്ക് കൂടുതലെന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ ആവശ്യപ്പെടാം - അവശ്യപ്പെട്ടാല്‍ കിട്ടും, ഇല്ലെങ്കില്‍ ലഭിക്കില്ല
കോട്ടങ്ങള്‍:
- നിങ്ങളുടെ പേര് ഒരിക്കലും ആദ്യത്തെ ഉടമസ്ഥനായി രേഖകളില്‍ ഉണ്ടാകില്ല, അതിനാല്‍ കാര്‍ വീണ്ടും വില്‍ക്കുമ്പോള്‍ അതിന്റെ വില വീണ്ടും കുറയും
- പരിമിതമായ മോഡലുകളില്‍ മാത്രമേ ഈ സൌകര്യമുള്ളു. അതില്‍ നിന്നുവേണം നിങ്ങള്‍ക്ക് വേണ്ട കാര്‍ തെരഞ്ഞെടുക്കേണ്ടത്
- ഇത്തരം കാറുകള്‍ അഞ്ഞൂറോ, ആയിരമോ കിലോമീറ്ററുകള്‍ ഓടിയതായിരിക്കാം. അതിനാല്‍ പുതിയ കാര്‍ എന്ന അനുഭവം ഉണ്ടാകില്ല
- പ്രീ രജിസ്ട്രേഡ് കാര്‍ എന്നാല്‍ യൂസ്ഡ് കാര്‍ എന്നതുപോലെയാണ്
- നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇവിടെ സാധ്യതയില്ല - നിങ്ങള്‍ എന്താണോ കാണുന്നത് അതുമാത്രമേ വാങ്ങാന്‍ കഴിയൂ
- കാറിന്റെ ഉള്‍ഭാഗവും പുറവും നന്നായി പരിശോധിക്കേണ്ടതുണ്ട്, കാരണം ചിലപ്പോള്‍ പ്രീ രജിസ്ട്രേഡ് കാറുകള്‍ തകരാര്‍ ഉള്ളവയായിരിക്കും
- രജിസ്ട്രേഷന്‍ തീയതി മുതല്‍ നിര്‍മ്മാണ കമ്പനി തരുന്ന വാറന്റി, റോഡ് ടാക്സ്, അപകട ഇന്‍ഷുറന്‍സ് എന്നിവ കുറവ് ചെയ്യുകയും ചെയ്യും
കൂടുതല്‍ വിവരങ്ങള്‍ക്ക് autoportal.com സന്ദര്‍ശിക്കുക