മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എസ് ബി ഐ നിർത്തലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അക്കുണ്ട് ഉടമക്ക് മാത്രമേ ഇനി സ്വന്തം അക്കുണ്ടിലേക്ക് പണം നിക്ഷേപിക്കാനാവു എന്നാണ് സൂചനകൾ. അക്കുണ്ട് വഴിയുള്ള കള്ളപ്പണ വ്യാപനവും തട്ടിപ്പും തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ബ്രാഞ്ചുകൾ വഴി പണം നിക്ഷേപിക്കുന്നതാണ് നിർത്തലാക്കാൻ ഒരുങ്ങുന്നത്. മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കണമെങ്കിൽ അക്കുണ്ട് ഉടമ ഇതിനു അനുവാദം നൽകിയതായി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണം. രേഖ ബാക് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പണം നിക്ഷേപിക്കാനാവു.
ഓൺലൈൻ വഴി പണം നിക്ഷേപിക്കുന്നതിന് തടസങ്ങൾ ഉണ്ടായിരിക്കില്ല എന്നാണ് സൂചനകൾ. അക്കൌണ്ടുകളിൽ കള്ളപ്പണം വരുന്നു എന്നതരത്തിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കർശന നടപടികളുമായി എസ് ബി ഐ രംഗത്തെത്തുന്നത്.