മൈക്രോമാക്‌സിന്റെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി; വില കേട്ടാല്‍ നിങ്ങള്‍ ചിരിച്ചുപോകും!
മൈക്രോമാക്‌സ് അവരുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോമാക്‌സ് അവരുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബോള്‍ട്ട് സുപ്രീം, ബോള്‍ട്ട് സുപ്രീം 2 എന്നിവയാണ് പുതിയ മോഡലുകള്‍. 3.5 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് ബോള്‍ട്ട് സുപ്രീം എത്തിയിരിക്കുന്നത്. കൂടാതെ 1.2 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസറും 512 എം ബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 2 മെഗാപിക്‌സല്‍ ക്യാമറയും 1200 എം എ എച്ച് ബാറ്ററിയുമാണ് ഈ ഫോണിനുള്ളത്. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2749 രൂപയാണ് ഈ ഫോണിന്റെ വില.
അതേസമയം ബോള്‍ട്ട് സുപ്രീം 2 വില്‍ 3.9 ഇഞ്ചാണ് ഡിഡ്പ്ലേയാണ് ഉള്ളത്. 1.2 ജി എച്ച് സെഡ് ക്വാഡ്‌കോര്‍ പ്രൊസസറും 512 എം ബിയാണ് റാമും 4 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. കൂടാതെ മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജി ബി വരെ കപാസിറ്റി ഉയര്‍ത്താമെന്ന പ്രത്യേകതയും ഫോണിനുണ്ട്. 1400 എം എ എച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയ് ലോലിപോപ്പില്‍ തന്നെയാണ് ഈ ഫോണും പ്രവര്‍ത്തിക്കുന്നത്. 2,999 രൂപയാണ് വില. ഗ്രേ കളറില്‍ മാത്രമേ ഈ ഫോണ്‍ ലഭ്യമാകുകയുള്ളു.