രത്തന്‍ ടാറ്റയും നന്ദന് നിലേകനിയും മൈക്രോഫിനാന്‍സ് രംഗത്തേക്ക് !
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രത്തന്‍ ടാറ്റയുടെ അവന്തി ഫിനാന്‍സ് !
മൈക്രോഫിനാന്‍സ് രംഗത്തേക്ക് രത്തന്‍ ടാറ്റയും നന്ദന് നിലേകനിയും സാമ്പത്തിക വിദഗ്ധനായ വിജയ് കേല്‍ക്കറും എത്തുന്നു. അവന്തി ഫിനാന്‍സ് എന്നാണ് മൈക്രോഫിനാന്‍സ് കമ്പനിയുടെ പേര്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രത്തന്‍ ടാറ്റയും നിലേകനിയും മാറ്റിവച്ചിട്ടുള്ള തുകയില്‍ നിന്നാണ് മൈക്രോഫിനാന്‍സിലേക്ക് ഇവരുടെ മുതല്‍മുടക്ക് വരുന്നത്. ഇതിലെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഉപയോഗിക്കും. ഈ സാമ്പത്തികവര്‍ഷം തന്നെ അവന്തി ഫിനാന്‍സ് പ്രവര്‍ത്തനം ആരംഭിക്കും.