Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിപണിയെ വരുതിയിലാക്കാന്‍ തകര്‍പ്പന്‍ ഡിസ്‌കൗണ്ട് സെയിലുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും !

വിപണി സ്വന്തമാക്കാന്‍ ഡിസ്‌കൗണ്ട് സെയിലുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും

വിപണിയെ വരുതിയിലാക്കാന്‍ തകര്‍പ്പന്‍ ഡിസ്‌കൗണ്ട് സെയിലുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും !
, ശനി, 6 മെയ് 2017 (09:40 IST)
തകര്‍പ്പന്‍ ഡിസ്കൌണ്ട് വില്പനയുമായി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളായ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും രംഗത്ത്. ഗ്രേറ്റ് ഇന്ത്യാ വില്‍പ്പനയുമായി ആമസോണ്‍ എത്തമ്പോള്‍ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബിഗ് 10 വില്‍പ്പനയുമായാണ് ഫ്ലിപ്പ്കാര്‍ട്ട് എത്തുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് തന്നെയായിരിക്കും ഇത്തവണ ആദായ വില്‍പ്പനയില്‍ രണ്ട് സൈറ്റുകളും മുന്‍തൂക്കം നല്‍കുന്നത്.  
 
മെയ് 14 മുതല്‍ 18 വരെയാണ് ബിഗ് 10 എന്ന് പേരിട്ടുളള ഫ്ലിപ്പ്കാര്‍ട്ടിന്റെ ആദായ വില്‍പ്പന. ഈ കാലയളവില്‍ നാലിരട്ടിവരെ കച്ചവടം പ്രതീക്ഷിച്ചാണ് ഈ ഓണ്‍ലൈന്‍ ഭീമന്റെ വരവ്. ഫ്ലിപ്പ് കാര്‍ട്ടിന്റെ സഹസ്ഥാപനമായ മിന്ത്രയിലും ഈ ഓഫറുകള്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, തുടങ്ങിയവക്കെല്ലാം വന്‍ വിലക്കിഴിവുണ്ടാകുമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന സൂചന.
 
അതേസമയം, മെയ് 11 മുതല്‍ 14 വരെയാണ് ആമസോണിന്റെ പ്രത്യേക ഓഫറുകള്‍ ലഭ്യമാകുക‍. പ്രമുഖ ബ്രാന്‍ഡുകളെയെല്ലാം അണിനിരത്തിയാണ് ആമസോണിന്റെ ആദായ വില്‍പ്പന. മോട്ടോറോള, സാംസങ്,  വണ്‍പ്ലസ്, എല്‍ജി, സോണി, വേള്‍പൂള്‍, ടൈറ്റാന്‍, പ്യൂമ, ബിബ എന്നിങ്ങനെയുള്ള പ്രമുഖ ബ്രാന്റുകളെയാണ് പ്രധാനമായും അണിനിരത്തുകയെന്നാണ് ആമസോണ്‍ നല്‍കുന്ന സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് കോണ്‍ഗ്രസ് തോറ്റപ്പോള്‍ മറ്റു ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായത്; സിപിഐക്കെതിരെ ദേശാഭിമാനി