128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം; വ്യത്യസ്തനായൊരു എച്ച് ടി സി ‘യു 11’ !

"വ്യത്യസ്തനായൊരു എച്ച്.​​​ടി.​​​സി യു 11"

Webdunia
ചൊവ്വ, 23 മെയ് 2017 (12:12 IST)
അത്യാകര്‍ഷകമായ സവിശേഷതയുള്ള സ് മാർ​ട്ട് ഫോ​ണു​മാ​യി എച്ച് ടി സി എത്തുന്നു. കൈ​യു​ടെ ച​ല​ന​ങ്ങൾ തി​രി​ച്ച​റി​ഞ്ഞ് ഞെ​രു​ക്ക​ലി​നനുസരിച്ച പ്ര​വർ​ത്തി​ക്കുന്ന ഫോണ്‍ എന്ന പ്രത്യേകതയുമായാണ് ഈ ഫോണ്‍ എത്തുന്നത്. ഫോണിന്റെ താഴെയായി ഇരുവശത്തുമുള്ള എ​ഡ് ജ് സെൻ​സ​റാ​ണ് കൈ​യു​ടെ ഈ ച​ല​ന​ങ്ങൾ നിയന്ത്രിക്കുന്നത്.
 
സ്വൈ​പ്പിങ്ങ്, ഞെ​രു​ക്കൽ, ടാ​പ്പി​ങ് എ​ന്നി​വ​യി​ലൂ​ടെ അ​തി​വേ​ഗ​ത്തിൽ തന്നെ ആ​പ്പു​കൾ തു​റ​ക്കാ​നും ഫോട്ടോ എ​ടു​ക്കാ​നും മ​റ്റുമെല്ലാം ഈ ഫോ​ണി​ന്റെ ലോഹ വ​ശ​ങ്ങ​ളി​ലെ സെൻ​സ​റു​കൾ സഹായകമാകും. ഗ്ലാ​സി​ലു​ള്ള പി​റ​കു​വ​ശമാണ് മറ്റൊരു സവിശേഷത. ഫിംഗര്‍ പ്രിന്റ് സ് കാ​നർ, ന​ന​യാ​ത്ത രൂ​പ​കല്​പന എ​ന്നീ പ്ര​ത്യേ​ക​ത​കളും നീ​ല, ചു​വ​പ്പ്, വെ​ള്ള, ക​റു​പ്പ്, സിൽ​വർ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിലുണ്ട്.
 
5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സം​ര​ക്ഷ​ണ​ത്തി​നായി ഗൊ​റി​ല്ല ഗ്ലാ​സ് 5 നല്‍കിയിട്ടുണ്ട്. ഇ​ര​ട്ട സിം, 2.45 ജി​ഗാ​ഹെർ​ട് ​സ് എ​ട്ടു​കോർ ക്വാൽ​കോം സ് നാ​പ്ഡ്രാ​ഗൺ 835 പ്രോ​സ​സർ, 12എം പി റിയര്‍ ക്യാമറ, 16 എം പി സെല്‍ഫി ക്യാമറ, 4/6ജിബി റാം, 64/128ജിബി ഇന്റേണല്‍ മെമ്മറി 3000 എം.​എ.​എ​ച്ച് ബാ​റ്റ​റി, വൈ ഫൈ, ബ്ലൂ​ടൂ​ത്ത് 4.2 എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments