Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനങ്ങളുടെ ഫാസ്‌ടാഗ്: ഉപഭോക്താക്കളുടെ എണ്ണം 2 കോടി പിന്നിട്ടു

വാഹനങ്ങളുടെ ഫാസ്‌ടാഗ്: ഉപഭോക്താക്കളുടെ എണ്ണം 2 കോടി പിന്നിട്ടു
, വെള്ളി, 13 നവം‌ബര്‍ 2020 (13:56 IST)
രാജ്യത്ത് വാഹനങ്ങളിൽ ഫാസ് ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഒരുവര്‍ഷംകൊണ്ട് 400 ശതമാനമാണ് വര്‍ധന. രാജ്യത്തെ പ്രതിദിന ടോള്‍പിരിവ് 92 കോടി രൂപയായി ഉയർന്നതയും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
 
ഒരു വർഷം മുൻപ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്. ടോൾ പ്ലാസകളിൽ ഫാസ് ടാഗ് നിർബന്ധമാക്കി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തെ ടോൾപിരിവിന്റെ 75 ശതമാനവും ഫാസ്‌ടാഗ് വഴി ആയിട്ടുണ്ട്. ഇതൊടെ ടോൾബൂത്തുകളിൽ വാഹനങ്ങളുടെ നിര കാര്യമായി കുറയ്‌ക്കാനും സാധിച്ചു.
 
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍പേര്‍ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറാന്‍ തയ്യാറായതും ഫാസ് ടാഗ് ഉപയോക്താക്കളുടെ എണ്ണംകൂടാന്‍ കാരണമായി. 2021ജനുവരി ഒന്നുമുതൽ നാലുചക്രവാഹനങ്ങൾക്കെല്ലാം ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഫാസ്‌ടാഗ് ഇല്ലാത്ത വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു, എ വിജയരാഘവൻ പുതിയ പാർട്ടി സെക്രട്ടറി