മസിലന്‍ ലുക്കില്‍ എബിഎസ് പതിപ്പുമായി ബജാജ് പള്‍സര്‍ NS200; വിലയോ ?
പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ
ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള ബജാജ് പള്‍സര്‍ NS200 വിപണിയിലേക്ക്. ബൈക്കിന്റെ ഫ്രണ്ട് വീലിലാണ് സിംഗിള്‍ ചാനല്‍ എബിഎസ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, മികവേറിയ ബ്രേക്കിംഗിന് വേണ്ടി വലുപ്പമേറിയ 300 എം എം ഫ്രണ്ട് ഡിസ്‌ക്കും ഈ പള്‍സറില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200ന്റെ എക്സ് ഷോറൂം വില. എബിഎസിന് പുറമെ ഈ ബൈക്കില്‍ കാര്യമായ മറ്റ് മാറ്റങ്ങളില്ല.
മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ് ഹെഡ്‌ലാമ്പോടെയുള്ള അഗ്രസീവ് ഡിസൈന്‍, എഞ്ചിന്‍ കൗള്‍, സ്റ്റെപ്-അപ് സീറ്റുകള്‍, സിഗ്നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നീ ഫീച്ചറുകളും മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്‍. 199.5 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ABSന് കരുത്തേകുന്നത്. 23.17 ബി എച്ച് പി കരുത്തും 18.3എന്‍ എം ടോര്‍ക്കുമാണ് ഇത് ഉല്പാദിപ്പിക്കുക.
ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക. ടിവിഎസ് അപാച്ചെ 200 4V, യമഹ FZ25 എന്നീ മോട്ടോര്‍സൈക്കിളുകളോടാണ് പള്‍സര്‍ NS200 എബിഎസ് മത്സരിക്കുക. അതേസമയം ഈ രണ്ട് ബൈക്കുകളിലും എബിഎസ് ഇല്ല എന്നതും NS200 എബിഎസിന് വിപണിയില്‍ മുന്‍തൂക്കം നല്‍കും.