Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ ലുക്കില്‍ നിരത്തിലെ താരമാകാന്‍ പുതിയ കവാസാക്കി വേര്‍സിസ് 650; വിലയോ ?

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

Webdunia
ശനി, 18 നവം‌ബര്‍ 2017 (09:33 IST)
കവാസാക്കി വേര്‍സിസ് 650 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ച ഈ കരുത്തന്റെ വിതരണം വരും ആഴ്ചകളില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 6.50 ലക്ഷം രൂപയാണ് കവാസാക്കി വേര്‍സിസ് 650 യുടെ എക്‌സ്‌ഷോറൂം വില.
 
2017 പതിപ്പില്‍ നിന്നും ഏറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് 2018 വേര്‍സിസും എത്തുന്നത്. പുതിയ ഗ്രാഫിക്‌സ് മാത്രമാണ് എടുത്ത പറയാവുന്ന പ്രധാന അപ്‌ഡേറ്റ്. പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവാസാക്കി അതേപടി ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. 
 
ക്രമീകരിക്കാന്‍ കഴിയുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 അഡ്വഞ്ചര്‍ ടൂററില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനില്‍ തന്നെയാണ് 2018 കവാസാക്കി വേര്‍സിസും എത്തുന്നത്. 
 
8,500 ആര്‍പി‌എമ്മില്‍ 68 ബി എച്ച് പി കരുത്തും 7,000 ആര്‍പി‌എമ്മില്‍ 64 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അണിനിരക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments