സ്മാർട്ട്ഫോൺ ലോകത്ത് വിസ്മയം തീർക്കാന്‍ ജിയോണി എം 7 പവർ !
പുത്തൻ സവിശേഷതകളുമായി ജിയോണി എം 7 പവർ പുറത്തിറങ്ങി
പുതുപുത്തന്‍ സവിശേഷതകളുമായി ജിയോണിയുടെ ഏറ്റവും പുതിയ മോഡൽ സ്മാര്‍ട്ട്ഫോണ്‍ എം7 പവർ പുറത്തിറങ്ങി. 16,999 രൂപ വില വരുന്ന ഈ പുതിയ മോഡൽ നവംബർ 25നകം ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റിലയൻസ് ജിയോയുമായി ചേർന്ന് ആകർഷകമായ ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 100 ജി.ബി ഇന്റർനെറ്റ് ഡാറ്റയും ആദ്യത്തെ പത്ത് റീച്ചാജുകളിൽ 10 ജി.ബി അധിക ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
5000 എം.എ.എച്ച് ബാറ്ററിയുമായെത്തുന്ന ഈ ഫോണില്‍ ആറ് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഡ്യൂവല്‍ സിം, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.4GHz ഒക്ടകോർ സ്നാപ്ഡ്രാഗൺ 435 എസ്. ഒ.സി, 4 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, എൽഇഡി ഫ്ളാഷോടു കൂടിയ എഫ്.എഫ് 2.0 ഓപറേറ്ററുള്ള 13 മെഗാപിക്സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ, എഫ് / 2.2 അപ്പെർച്ചർ ഉള്ള 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് സെല്‍ഫി ക്യാമറ എന്നിവയും ഫോണിലുണ്ട്.
വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എ-ജിപിഎസ്, മൈക്രോ യുഎസ്ബി, എഫ്.എം റേഡിയോ,3.5 എം.എം ഹെഡ്ഫോൺ ജാക്ക് എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഓപ്ഷനുകളും ഈ മോഡലിന്റെ സവിശേഷതകളാണ്. 5000 എംഎഎച്ച് ബാറ്ററിയുള്ള എം 7 പവറിൽ 56 മണിക്കൂർ വരെ ടോക്ക് ടൈമും 625 മണിക്കൂർ സ്റ്റാൻഡ്ബൈ സമയവും ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആപ്പ് ക്ലോൺ ഫീച്ചറിലും ഈ പുതിയ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും.