Publish Date: Sat, 16 Jan 2021 (14:15 IST)
Updated Date: Sat, 16 Jan 2021 (14:22 IST)
2021 HR-V യെ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് ഹോണ്ട. മലേഷ്യൻ വിപണിയിലാണ് വാഹനത്തെ ഹോണ്ട പുറത്തിറക്കിയിരിയ്ക്കുന്നത്. E, ഹൈബ്രിഡ് i-DCD, V, RS എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനത്തെ മലേഷ്യയിൽ അവതരിപ്പിച്ചിരിയ്കുന്നത്. എല്‍ഇഡി ഫോഗ്‌ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയിൽ ലാമ്പ് എന്നിവ കാഴ്ചയിൽ ആദ്യം എത്തുന്ന പ്രധാന മാറ്റങ്ങളാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിൽ ഇടംപിടിച്ചിട്ടുണ്ട്. 142 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിയ്ക്കുന്ന 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് വഹനത്തിന് കരുത്തുപാരുന്നത്.