Select Your Language

Notifications

webdunia
webdunia
webdunia
webdunia

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലഭിക്കും !; വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ
മുംബൈ , വ്യാഴം, 9 നവം‌ബര്‍ 2017 (16:50 IST)
വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ വരിക്കാര്‍ക്കായി ജിയോ അവതരിപ്പിക്കുന്നത്. നവംബര്‍ 10 മുതല്‍ 25 വരെയാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്. 
 
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൌഹ്ച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
 
നേരത്തെ 399 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കില്‍ മുഴുവൻ തുകയും തിരിച്ചു നൽകുന്ന കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്തെത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ചുള്ള ധൻ ധനാ ധൻ ഓഫർ അനുസരിച്ചാണ് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകുന്ന ഓഫര്‍ ജിയോ നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ അങ്ങനെ ഒരു സ്ത്രീയല്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകും’: സരിത