Webdunia - Bharat's app for daily news and videos

Install App

ഓരോ ഇന്ത്യയ്ക്കാരനും 54,000 രൂപയ്ക്ക് കടക്കാരൻ; കടം പെരുകുന്ന വഴികൾ

ഓരോ ഇന്ത്യക്കാരന്റെയും തലയ്ക്ക് മുകളിൽ 54,000 രൂപയുടെ കടം

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (11:51 IST)
ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ സാധനങ്ങള്‍ വാങ്ങുകയും അത് ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്ന മാർഗമാണ് ഇ എം ഐ ഓപ്ഷൻ. 2016 മാർച്ച് 31ൽ 32.21 കോടി രൂപയ്ക്ക് കടക്കാരനായിരിക്കുകയാണ് ഇന്ത്യ. 2009 മുതൽ ഉള്ള കണക്കെടുത്താൽ ഓരോ വർഷവും ഈ കണക്ക് വർധിച്ച് കൊണ്ടേ ഇരിക്കുന്നു. ഇ എം ഐ പേയ്മെന്റ്, മറ്റ് പേഴ്സണൽ ലോൺ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വളർന്നതോടെയാണ് ഒരോ ഇന്ത്യക്കാരനും വലിയൊരു തുകയ്ക്ക് കടക്കാരനായിരിക്കുന്നത്.
 
2009 മുതൽ 2016 വരെയുള്ള കണക്കെടുത്താൽ ഏകദേശം പതിന്മടങ്ങ് തുകയ്ക്കാണ് ഒരിന്ത്യക്കാരൻ കടക്കാരനായിരിക്കുന്നത്. 30,171 രൂപയായിരുന്നു 2009 -10 കാലയളവിൽ ഒരിന്ത്യക്കാരൻ അടയ്ക്കേണ്ടിയിരുന്ന തുക. 2013 -14 വർഷത്തിൽ കടം പെരുകി 45,319 ഉം, 2014- 15 വർഷത്തിൽ 49,270 ഉം ആയി ഉയർന്നു. ടെക്നോളജിയുടെ വളർച്ചയ്ക്കനുസരിച്ച് 2015-16 കാലയളവിൽ കടം കുത്തനെയാണ് ഉയർന്നത്. 53,796 രൂപ!. പലിശ വളരെ കൂടുതലായതോടെ അടയ്ക്കേണ്ട തുകയും ഇരട്ടിക്കുകയാണ്.
 
കടമെടുത്ത തുകയ്ക്ക് നൽകുന്ന പലിശ വളരെ കൂടുതലാണ്. 20019ൽ 213 കോടി രൂപയാണ് പലിശ മാത്രമായി ജനങ്ങൾ അടച്ചത്. അടുത്ത വർഷം അത് 374 കോടിയും പിന്നീടുള്ള വർഷത്തിൽ 402 കോടിയും ആയി വർധിച്ചു. 2016ൽ അത് 442 കോടിയിൽ എത്തി നിൽക്കുകയാണ്. ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 50 ശതമാനം മാത്രമാണ് ഇന്ത്യയുടെ ബാഹ്യമായ ഡെബിറ്റ് എന്നു പറയുന്നത്.
(ഉള്ളടക്കത്തിന് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments