ആദായ നികുതി റിട്ടേൺ, ആധാർ-പാൻ ബന്ധിപ്പിക്കുന്ന തിയ്യതികൾ നീട്ടി

തിങ്കള്‍, 18 മെയ് 2020 (18:59 IST)
രാജ്യത്ത് 2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി നവംബർ 30 വരെ നീട്ടി നൽകി.ജൂലൈ 31 നകം ഫയൽ ചെയ്യേണ്ടതാണ് ഇപ്പോൾ നവംബർ 30 ലേക്ക് മാറ്റിയത്.ഇത് കൂടാതെ ആദായ നികുതി വൈകിയടയ്‌ക്കുന്നതിനുള്ള പലിശ 12 മുതൽ 18 ശതമാനമായിരുന്നത് ഒൻപത് ശതമാനമായി കുറയ്ക്കുകയും ചെയ്‌തു.
 
ആധാർ പാൻ ബന്ധിപ്പിക്കുന്നതിന്റെ അവസാനതിയ്യതികളിലും മാറ്റം വന്നിട്ടുണ്ട്.ജൂൺ 30 വരെ ആധാർ-പാൻ ലിങ്ക് ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക്ക്ഡൗൺ നാലാം ഘട്ടം: കേരളത്തിലെ ഇളവുകൾ ഇങ്ങനെ