ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!
1000 കോടി ക്ലബിൽ കയറുന്ന ആദ്യ ഇന്ത്യൻ സിനിമ - ദംഗൽ!
വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ തട്ടിൽ ഇരുപ്പുറപ്പിക്കുന്ന കാര്യത്തിൽ ആമിർ ഖാൻ കേമനാണെന്ന് പലവട്ടം തെളിയിച്ചതാണ്. ആമിറിന്റെ ക്രിസ്തുമസ് റിലീസ് ആയിരുന്നു ദംഗൽ. ഓരോരുത്തരും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിക്കുകയാണ്. ഏറ്റവും വേഗതയിൽ 500 കോടി ക്ലബിൽ ഇടം പിടിയ്ക്കുന്ന ചിത്രമെന്ന ഖ്യാതി ഇനി ദംഗലിന് സ്വന്തം.
റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 150 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദംഗലിന്റെ 12 ദിവസത്തെ നേട്ടം എത്രയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 546 കോടിയാണ് ദംഗൽ നേടിയിരിക്കുന്നത്. വേൾഡ് വൈൾഡ് കളക്ഷനാണിത്. ഇന്ത്യയിൽ നിന്നു മാത്രം 395 കോടി. ഓവർസീസ് കളക്ഷൻ 150 കോടി. മുഴുവൻ കളക്ഷനെടുത്താൽ 545.92 കോടി രൂപ!.
ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ഇതേ പോക്ക് പോയാൽ ദംഗൽ 1000 കോടി കടക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടം ദംഗലിന് സ്വന്തമാകും. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.