ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കൊവിഡ് കണക്കുകളിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.വിവരം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചു.
ഏതാണ്ട് രണ്ട് നിർത്തലാക്കിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ വർഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 33 ശതമാനം യാത്രക്കാർക്കായിരുന്നു അനുമതി. ആ വർഷം ഡിസംബറിൽ ഇത് 80 ശതമാനമായി ഉയർത്തി. ജൂൺ മാസത്തിൽ ഇത് കുറച്ച് 50 ശതമാനം ആക്കി. പിന്നീട് ഇത് 65 ശതമാനത്തിലേക്കും 72.5 ശതമാനത്തിലേക്കും ഉയർത്തുകയായിരുന്നു.