Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ

ഓഫറുകളിൽ ജിയോയെ മറികടന്ന് എയർടെൽ

അൺലിമിറ്റഡ് ഇന്റർനെറ്റ് 'വേഗത' ഇരട്ടിയാക്കി; ഓഫറുകളിൽ ജിയോയെ കടത്തിവെട്ടി എയർടെൽ
, വ്യാഴം, 17 മെയ് 2018 (14:40 IST)
ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം രംഗത്ത് കടുത്ത മത്സരങ്ങൾ. ഇപ്പോൾ ജിയോയും എയർടെലും തമ്മിലാണ് ശക്തമായ മത്സരവുമായി രംഗത്ത്. ഇരുവരും അടിക്കടി ഓഫറുകൾ പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ജിയോയുടെ ഇന്റർനെറ്റ് വേഗതയെ കടത്തിവെട്ടിക്കാൻ ശ്രമിക്കുകയാണ് എയർടെൽ. ദിവസേനയുള്ള ഇന്റർനെറ്റിന്റെ ഉപയോഗം കഴിഞ്ഞതിന് ശേഷമുള്ള ഡാറ്റാ ഉപയോഗത്തിന്റെ വേഗത ഉയർത്തിയാണ് എയർടെൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡാറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ്‌വര്‍ക്ക് വേഗം 128 കെബിപിഎസ് ആയിരിക്കും. ഇത് ജിയോയെക്കാള്‍ ഇരട്ടി വേഗതയുള്ളതാണ്. ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് മാത്രമാണ്.
 
കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ ഓഫറുകളുമായി രംഗത്തുവന്നിരുന്നത്. എന്നാൽ അതിന് വെല്ലുവിളിയുമായാണ് എയർടെലിന്റെ പുതിയ ഓഫർ. നിരവധി ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്ലും ബിഎസ്എന്‍എല്ലും മാത്രമാണ് ഇത്രയും 'വേഗത' നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുമായി സ്വന്തം കാറില്‍ ആശുപത്രിയിലേക്ക് പാഞ്ഞു, രക്ഷപ്പെട്ടത് ഒരു ജീവന്‍; കമല്‍‌ഹാസന് കൈയടിച്ച് സോഷ്യല്‍ മീഡിയ