Select Your Language

Notifications

webdunia
webdunia
webdunia
webdunia

250 രൂപ നല്‍കൂ, പത്ത് ജിബി 4ജി നെറ്റ് സ്വന്തമാക്കൂ: പുതിയ ഓഫറുമായി എയര്‍ടെല്‍

ഒരു ജിബിയുടെ നിരക്കിന് പത്ത് ജിബി 4ജി നെറ്റ് ലഭ്യമാകുന്ന ഓഫറുമായി എയര്‍ടെല്‍.

250 രൂപ നല്‍കൂ, പത്ത് ജിബി 4ജി നെറ്റ് സ്വന്തമാക്കൂ: പുതിയ ഓഫറുമായി എയര്‍ടെല്‍
മുംബൈ , ശനി, 20 ഓഗസ്റ്റ് 2016 (10:54 IST)
ഒരു ജിബിയുടെ നിരക്കിന് പത്ത് ജിബി 4ജി നെറ്റ് ലഭ്യമാകുന്ന ഓഫറുമായി എയര്‍ടെല്‍. സാംസങ്ങിന്‍റെ ഗ്യാലക്സി ജെ സീരിയസ് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 250 രൂപ നല്‍കിയാല്‍ 10 ജിബി നെറ്റ് ലഭ്യമാകും.
 
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈ ഓഫര്‍ ലഭിക്കുന്നതിനു വേണ്ടി ഗ്യാലക്സി ജെ ഉപയോക്താക്കള്‍ www.offers.airtel.com എന്ന സൈറ്റില്‍ പുതിയ ഗ്യാലക്സി ജെ ഫോണ്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.
 
കൂടാതെ എയര്‍ടെല്‍ റീടെയിലില്‍ നിന്നും ഓഫര്‍ അപ്ഡേറ്റ് ചെയ്യാം. അടുത്തിടെ എയര്‍ടെല്ലിന്‍റെ ഡിടിഎച്ച് സേവനങ്ങള്‍ പോലുള്ള സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് 5ജിബി ഫ്രീ ബ്രോഡ്ബാന്‍റ് ഓഫറുമായി എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലേയില്‍ മത്സരിച്ച അമേരിക്കന്‍ താരങ്ങളെ അയോഗ്യരാക്കി; അയോഗ്യരാക്കപ്പെട്ട വാര്‍ത്ത അറിഞ്ഞത് വെങ്കലനേട്ടം ആഘോഷിക്കുന്നതിനിടയില്‍