Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഒരു വർഷത്തേയ്‌ക്ക് പുതിയ പദ്ധതികൾ ഒന്നുമില്ല, ചിലവ് ചുരുക്കൽ നടപടികളുമായി കേന്ദ്രം

ആത്മനിർഭർ
ന്യൂഡൽഹി , വെള്ളി, 5 ജൂണ്‍ 2020 (13:28 IST)
ന്യൂഡൽഹി: രാജ്യത്ത് കൊറോണകേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു വർഷത്തേയ്‌ക്ക് പുതിയ പദ്ധതികൾ ഒന്നും തന്നെ ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവ്പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാന്‍ എല്ലാ മന്ത്രാലയങ്ങളൊടും ധനമന്ത്രാലയം ആവശ്യപ്പെട്ടു.
 
നിലവിൽ പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പണം അനുവദിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും അടുത്ത സാമ്പത്തിക വർഷം വരെ നിര്‍ത്തിവെയ്ക്കും.
 
കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, പൊതു സാമ്പത്തിക സ്രോതസുകളില്‍ അഭൂതപൂര്‍വമായ ആവശ്യം ഉയരുന്നുണ്ട്. മാറുന്ന മുൻഗണനകൾക്കനുസരിച്ച് നമ്മൾ വിവേകപൂർവ്വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ഇറ്റലിയെ മറികടക്കാന്‍ മണിക്കൂറുകള്‍ മാത്രം; രാജ്യത്തെ കൊവിഡ് കേസുകളില്‍ 65 ശതമാനവും നാലുസംസ്ഥാനങ്ങളില്‍