Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപിവി ശ്രേണിയിലെ മിന്നും താരമാകാന്‍ മിട്സുബിഷി എക്സ്പാന്‍ഡര്‍ !

എക്സ്പാന്‍ഡര്‍ മിട്സുബിഷി വരുന്നു

എംപിവി ശ്രേണിയിലെ മിന്നും താരമാകാന്‍ മിട്സുബിഷി എക്സ്പാന്‍ഡര്‍ !
, തിങ്കള്‍, 24 ജൂലൈ 2017 (11:46 IST)
രാജ്യത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന വാഹന വിഭാഗമായ എംപിവി ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ മിട്സുബിഷി എകസ്പാന്‍ഡര്‍ എത്തുന്നു. കഴിഞ്ഞ ഇന്തോനേഷ്യന്‍ ഓട്ടോ ഷോയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ മിട്സുബിഷിയുടെ കണ്‍സെപ്റ്റ് മോഡലായിരുന്ന എക്സ്‌എമ്മിന്റെ പ്രൊഡക്ഷന്‍ മോഡലാണ് എക്സ്പാന്‍ഡര്‍ എന്ന് കമ്പനി അറിയിച്ചു.  
 
ത്രീ സീറ്റിങ് അറേഞ്ച്മന്റെിലെത്തുന്ന ഈ വാഹനത്തിന് വിശാലമായ അകത്തളമാകും ഉണ്ടായിരിക്കുക. 1.5 ലിറ്റര്‍ ശേഷയിയുള്ള എന്‍ജിനാകും ഈ വഹനത്തിന് കരുത്തേകുക. 6000 ആര്‍പിഎമ്മില്‍ 120 പിഎസ് കരുത്തും 4000 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിന് സാധിക്കും. എകദേശം 8 മുതല്‍ 13 ലക്ഷം രൂപയോളമായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യന്‍ വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മാരുതി എര്‍ട്ടിഗ, ഹോണ്ട ബിആര്‍വി തുടങ്ങിയ വമ്പന്മാര്‍ അരങ്ങുവാഴുന്ന എംപിവി മാര്‍ക്കറ്റിലെ മിന്നും താരമാകാനാണ് എകസ്പാന്‍ഡര്‍ എന്ന ഭൂതത്തെ മിട്സുബിഷി തുറന്ന് വിടുന്നത്. തായ്ലാന്റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലായിരിക്കും എക്സ്പാന്‍ഡര്‍ ആദ്യം റോഡുകള്‍ കീഴടക്കുക. അതേസമയം, ഇന്ത്യന്‍ വിപണിയിലേക്കുള്ള എംപിവിയുടെ വരവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയോടൊപ്പം കൂടിയത് പ്രണയമാണെന്ന് പറഞ്ഞ്, വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു? ; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ തോക്കുചൂണ്ടി ആവശ്യപ്പെട്ടത് 75 ലക്ഷം!