Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോട്ടർസ്കൂട്ടർ എന്ന വിശേഷണവുമായി ‘അപ്രിലിയ എസ് ആര്‍ 150’ കേരളത്തിൽ

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രിലിയയുടെ ചെറു സ്‌കൂട്ടര്‍ എസ് ആര്‍ 150 കേരളത്തിലെത്തി.

മോട്ടർസ്കൂട്ടർ എന്ന വിശേഷണവുമായി ‘അപ്രിലിയ എസ് ആര്‍ 150’ കേരളത്തിൽ
, ശനി, 24 സെപ്‌റ്റംബര്‍ 2016 (10:56 IST)
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രിലിയയുടെ ചെറു സ്‌കൂട്ടര്‍ എസ് ആര്‍ 150 കേരളത്തിലെത്തി. ബൈക്കിന്റെ സവിശേഷതകളുള്ള സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ മോട്ടോര്‍ സ്‌കൂട്ടര്‍ എന്ന പേരുമായാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്. പ്രീമിയം സ്‌കൂട്ടര്‍ വിപണിയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ അപ്രിലിയുടെ 150 സി.സി സ്‌കൂട്ടറുമായി എത്തിയിട്ടുള്ളത്. 
 
സ്‌പോര്‍ട്ടി ലുക്കും ആകര്‍ഷക രൂപകല്‍പ്പനയുമെല്ലാം സമന്വയിക്കുന്ന അപ്രീലിയ ‘എസ് ആര്‍ 150’ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റേസിങ് ബൈക്കുകളിൽ കാണുന്ന തരത്തിലുള്ള അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘എസ് ആർ 150’ സ്കൂട്ടറിലെ പ്രധാന സവിശേഷത. 154.4 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാണ് സ്കൂട്ടറിനു കരുത്തു നല്‍കുന്നത്. 11.39 ബിഎച്ച്പി കരുത്തും 11.5 എൻഎം ടോർക്കുമാണ് ഈ എൻജിൻ നല്‍കുക.
 
പിയാജിയൊ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി വി പി എൽ 1999ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണ് പിയാജിയൊ മൂന്നുചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങള്‍ക്കൊപ്പം വെസ്പ ശ്രേണിയിലെ സ്‌കൂട്ടറുകളും ഉല്‍പ്പാദിപ്പിക്കുന്നത്. അപ്രിലിയയ്ക്കു പുറമെ മോട്ടോ ഗുജി ബ്രാന്‍ഡിലെ മോഡലുകളും കമ്പനി വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 69,123 രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൌമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്