Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരസേനക്കായി വാഹനം നിർമ്മിച്ചു നൽകാൻ 100 കോടിയുടെ കരാറ് സ്വന്തമാക്കി അഷോക് ലെയ്‌ലാന്റ്

നിർമ്മിച്ചു നൽകുന്നത് സ്മെർച് റൊക്കറ്റുകൾ കൊണ്ടുപോകാനുള്ള എച്ച് എം വി 10ബൈ 10 എന്ന വാഹനം

കരസേനക്കായി വാഹനം നിർമ്മിച്ചു നൽകാൻ 100 കോടിയുടെ കരാറ് സ്വന്തമാക്കി അഷോക് ലെയ്‌ലാന്റ്
, ബുധന്‍, 18 ഏപ്രില്‍ 2018 (11:35 IST)
കരസേനക്കുവേണ്ടി 10 ബൈ 10 വാഹനം നിർമ്മിച്ചു നൽകാൻ ഒരുങ്ങി അഷോക്  ലെയ്‌ലാന്റ്. രാജ്യത്തെ പ്രധിരോധ ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കരസേന ടെൻഡർ വിളിച്ചിരുന്നു ഇതാണ് ഹിന്ദുജ ഗ്രൂപ്പിനു കീഴിലെ വാഹന നിർമ്മാതാക്കളായ അഷോക് ലെയ്‌ലാന്റ് സ്വന്തമാക്കിയത്. 
 
നിലവിൽ 100 കോടിയുടെ കരാറിലാണ് ലെയ്‌ലാന്റ് വാഹനങ്ങൾ നിർമ്മിച്ചു നൽകുക. സ്മെർച് റോക്കറ്റുകൽ കൊണ്ടുപോകാൻ അവശ്യമായ എച്ച് എം വി 10 ബൈ 10 വഹനം നിർമ്മിക്കാനുള്ള കരാറാണ് കരസേന ഈ ഘട്ടത്തിൽ അഷോക് ലെയ്‌ലാന്റിന് നൽകിയിരിക്കുന്നത്. 
 
കഴിഞ്ഞ വർഷം കമ്പനി പങ്കെടുത്ത 15 ടെൻഡറുകളിൽ 12ഉം കമ്പനിക്ക് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞതായി അശോക് ലേയ്‌ലാൻഡ് ഡിഫൻസ് വിഭാഗം മേധാവി അമൻദീപ് സിങ് വ്യക്തമാക്കി. പ്രധിരോധ സഞ്ചാര വിഭാത്തിൽ കമ്പനിക്കുള്ള മേധാവിത്വത്തിന്റെ കൂടി സൂചനയാണ് ഈ കരാർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ മിസൈൽ ക്യാരിയർ, മിസൈൽ ലോഞ്ചർ, മോഡുലർ ബ്രിജ് തുടങ്ങി പ്രധിരോധ രംഗത്തെ മറ്റു വാഹനങ്ങളുടെ  നിർമ്മാണത്തിന്റെ കൂടി സാധ്യതകൾ പരിശോധിക്കുകയാണ് കമ്പനി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തുവ: കരുതിക്കൂട്ടിയുള്ള കൊലപാതകമോ?