Select Your Language

Notifications

webdunia
webdunia
webdunia
webdunia

8ജിബി റാം, 5000എംഎഎച്ച് ബാറ്ററി; ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളുമായി അസ്യൂസ് !

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

8ജിബി റാം, 5000എംഎഎച്ച് ബാറ്ററി; ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളുമായി അസ്യൂസ് !
, വ്യാഴം, 5 ജനുവരി 2017 (12:44 IST)
രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകണുമായി അസ്യൂസ്. അസ്യൂസ് പുറത്തിറക്കുന്ന ആദ്യത്തെ ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളാണിത്. അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ പേരുകളിലാണ് ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്.   
 
അസ്യൂസ് സെന്‍ഫോണ്‍ എആര്‍: ഒരു ടാങ്കോ ഡിവൈസാണിത്. ഹോം ബട്ടണില്‍ തന്നെ ഉപയോഗിച്ചുള്ള ഫിങ്കര്‍പ്രിന്റ് സെന്‍സറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, 8ജിബി റാം, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, മുന്നില്‍ 23എംപി സോണി IMX318 ക്യാമറ മോഡ്യൂള്‍ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. 
 
webdunia
അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം,13എംപി മുന്‍ക്യാമറ, 12എംപി പിന്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ഈ മോഡലിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനധികൃത സ്വത്ത് സമ്പാദനം; ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു, ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച്