രണ്ടു വകഭേദങ്ങളിലായി അസ്യൂസ് സെന്‍ഫോണ്‍ 3 ഇന്ത്യന്‍ വിപണിയിലേക്ക്
സെന്‍ഫോണ്‍ 3 മാക്‌സ് അസ്യൂസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വകഭേദങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഡിസൈനില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നും ഇരു മോഡലുകളും തമ്മില്‍ ഇല്ല. 4100എംഎഎച്ച് ബാറ്ററി ,ഡ്യൂവല്‍ സിം, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകള്‍ ഇരു മോഡലുകളിലുമുണ്ട്.
ഒരു മോഡലില്‍ 5.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.25 ജിഗാഹെര്‍ട്സ് കോഡ് കോര്‍ പ്രൊസസര്‍, 3ജിബി റാം, 32 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ് എന്നിവയും 13,000 രൂപ വിലയുള്ള മോഡലിലുണ്ട്. എന്നാല്‍ 5.5 എച്ച്.ഡി ഡിസ്‌പ്ലേയുമായാണ് രണ്ടാമത്തെ വേരിയെന്റ് എത്തുന്നത്. 1.4 ജിഗാഹെര്‍ട്സ് പ്രോസസര്‍, എസ്ഡികാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 32 ജി ബി ഇന്‍റേണല്‍ മെമ്മറി എന്നീ സവിശേഷതകളാണ് 18000 രൂപ വിലയുള്ള ഈ മോഡലിലുള്ളത്.