Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎം ഇടപാടുകളിൽ നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും

എടിഎം ഇടപാടുകളിൽ നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും
, ബുധന്‍, 1 ജൂലൈ 2020 (11:09 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് എടിഎം‌ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഇന്നലെയോടെ അവസാനിച്ചു. നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജുകൾ ഈടാക്കും. കൊവിഡ് പശ്ചത്തലത്തിൽ കേന്ദ്രസർക്കാർ എടിഎം ഇടപാടുകൾ മൂന്ന് മാസത്തേയ്ക്ക് പരിധിയില്ലാതെ സൗജന്യമാക്കിയിരുന്നു. ഈ ഇളവാണ് കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചത്.
 
ഇതോടെ എടിഎം ഇടപാടുകൾ പഴയതുപോലെയാവും. സൗജന്യമയി പണം പിൻവലിയ്ക്കുന്നതിന് ബാങ്കുകൾ അനുവദിച്ചിട്ടുള്ള നിശ്ചിത പരിധി കഴിഞ്ഞശേഷമുള്ള ഓരോ എടിഎം ഇടപാടിനും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചത്തലത്തിൽ ഇളവ് കാലാവധി സർക്കാർ നീട്ടി നൽകുമോ എന്നത് വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില കൊടുമുടി കയറുന്നു, പവന് വില 36000 കടന്നു