ഔഡിയുടെ സബ് കോംപാാക്ട് എസ്‌യുവി. മോഡലായ ക്യു2 ഉടൻ ഇന്ത്യൻ വിപണിയിലെത്തും വാഹനത്തിന്റെ വരവറിയിച്ച് ക്യു2വിന്റെ ടീസർ വീഡിയോ ഔഡി പുറത്തുവിട്ടു. സെപ്തംബറിൽ തന്നെ വാഹന, വിപണീയെലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പൂർണമായും വിദേശത്ത് നിർമ്മിച്ചാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക.
ഇറക്കുമതി ചെയ്യുന്ന വാഹനമായതിനാൽ ഡിമാൻഡ് അനുസരിച്ച് കുറഞ്ഞ എണ്ണം വാഹനങ്ങൾ മത്രമേ വിപണിയിലെത്തു എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അഞ്ച് വേരിയന്റുകളിലായിരിയ്ക്കും വാഹനം വിപണിയിലെത്തുക. വാഹന നിരയിൽ ക്യു3 എസ്‌യുവിയ്ക്ക് തൊട്ടുതാഴെയായിരിയ്ക്കും ക്യു2ന്റെ സ്ഥാനം.
ഫോക്‌സ്‌വാഗണിന്റെ എംബിക്യു. പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തിയാണ് വാഹനം ഒരുക്കിയിരിയ്ക്കുന്നത്. 190 ബിഎച്ച്‌പി പവറും 320 എന്‍എം ടോർക്കും സൃഷ്ടിയ്ക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവlൽ ക്ലച്ച് ട്രാന്‍സ്മിഷനായിരിയ്ക്കും വാഹനത്തിൽ ഉണ്ടാവുക. .