ബലേനോയുടെ കരുത്തൻ പെർഫോമൻസ് വകഭേതം ആർഎസിന് ഒരുലക്ഷം രൂപ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസൂക്കി. ഉത്സവകാലം പ്രമാണിച്ച് എല്ലാ വാഹനങ്ങൾക്കും മാരുതി സുസൂക്കി വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബലേനോ ആർഎസിന് വമ്പൻ വിലക്കുറവുമായി മാരുതി സുസൂക്കി രംഗത്തെത്തിയിരിക്കുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇതോടെ വാഹനത്തിന്റെ പ്രാരംഭ വില 7.89 ലക്ഷമായി കുറഞ്ഞു. 102 എച്ച്പി കരുത്ത് പകരുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ബൂസ്റ്റർജെറ്റ് എഞ്ചിനോടുകൂടിയ ഈ വാഹനം മാരുതി സുസൂക്കിയിലെ തന്നെ ഏറ്റവും കരുത്തുള്ള വാഹനങ്ങളിൽ ഒന്നാണ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് മാരുതി സുസൂക്കി ബലേനോ ആർഎസ് പതിപ്പിനെ വിപണിയിൽ എത്തിച്ചത്.