Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലക്ട്രിക്കിലേയ്ക്ക് മാറണം; പെട്രോൾ-ഡീസൽ കാറുകൾ നിരോധിയ്ക്കാനൊരുങ്ങി ബ്രിട്ടൺ !

ഇലക്ട്രിക്കിലേയ്ക്ക് മാറണം; പെട്രോൾ-ഡീസൽ കാറുകൾ നിരോധിയ്ക്കാനൊരുങ്ങി ബ്രിട്ടൺ !
, വ്യാഴം, 19 നവം‌ബര്‍ 2020 (14:38 IST)
പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിയ്ക്കുന്ന കാറുകൾ നിരോധിയ്ക്കാൻ തയ്യാറെടുത്ത് ബ്രിട്ടൺ 2030 ഓടെ പെട്രോൾ-ഡീസൽ ഇന്ധനങ്ങളിൽ മാത്രം ഓടുന്ന കാറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ പ്രഖ്യാപിച്ചു. എന്നാൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് നിരോധനം ഉണ്ടാകില്ല. കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള പ്രശ്നങ്ങളെ നേരിടുന്നതിനാണ് കടുത്ത തീരുമാനത്തിലേയ്ക്ക് ബ്രിട്ടൺ നീങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. പെട്രോള്‍-ഡീസല്‍ കാറുകളുടെ നിരോധനത്തിന് കാലവധി പ്രഖ്യാപിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഇതോടെ ബ്രിട്ടൺ മാറി. 
 
പ്രഖ്യാപനം ബ്രിട്ടന്റെ വാഹന വിപണീയിൽ വലിയ ചലനങ്ങൾ തന്നെ ഉണ്ടാക്കും. എന്നാൽ ബ്രിട്ടണിൽ ഈ വർഷം ഇതുവരെ വിറ്റഴിച്ച വാഹനങ്ങളിൽ 73.6 ശതമാനവും പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിയ്ക്കുന്ന വാഹനങ്ങളാണ് എന്നാണ് കണക്കികൾ. 5.5 ശതമാനം മാത്രമാണ് വിറ്റഴിയ്ക്കപ്പെട്ട ഇലക്ട്രിക് കാറുകൾ. ബാക്കിയുള്ളവ ഹൈബ്രിഡ് വാഹനങ്ങളാണ്. ഒൻപത് വർഷങ്ങൾക്കുള്ളിൽ ആളുകൾ ഇലക്ട്രീക് കാറുകളിലേയ്ക്ക് ചുവടുമാറ്റം നടത്തണം എന്ന് സന്ദേശം നൽകുന്നതാണ് പ്രഖ്യാപനം. ബ്രിട്ടണിലെ ഇലക്ട്രിക് വാഹന വിപണീയിൽ ഇത് വലിയ കുതിപ്പുണ്ടാക്കും. ഹൈബ്രിഡ് വാഹനങ്ങൾക്ക് 2035 വരെ മാത്രമേ അനുമതി നൽകിയേക്കു എന്നാണ് റിപ്പോർട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെഡ്മി നോട്ട് 9 സീരീസിൽ 5G പതിപ്പ് പുറത്തിറക്കാൻ ഷവോമി