Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം അവസാനിയ്ക്കുന്നു, ജപ്തി നടപടികളും പുനരാരംഭിയ്ക്കും

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം അവസാനിയ്ക്കുന്നു, ജപ്തി നടപടികളും പുനരാരംഭിയ്ക്കും
, ചൊവ്വ, 18 ഓഗസ്റ്റ് 2020 (08:08 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം ആഗസ്റ്റ് 31 ന് അവസാനിയ്ക്കും. മാർച്ച് ഒന്നുമുതൽ ആഗസ്റ്റ് വരെ രണ്ട് ഘട്ടങ്ങളിലായി ആറുമാസമാണ് വായ്‌പകൾക്ക് മൊറട്ടോറിയം നൽകിയത്. ഇനി മൊറൊട്ടോറിയം നീട്ടി നൽകേണ്ട എന്നാണ് റിസർവ് ബാങ്കിന്റെ തീരുമാനം. പകരം വായ്പാ കാലാവധി രണ്ട് വർഷം വരെ നീട്ടി നൽകാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.
 
സെപ്തംബർ മുതൽ വായ്പ തിരിച്ചടക്കേണ്ടിവരും. രണ്ടു വർഷം വരെ വായ്പകൾ നീട്ടി പുതുക്കാനുള്ള അവസം ഉണ്ടാകും. എന്നാൽ പുതുക്കി നീട്ടുന്ന കാലാവധിയ്ക്ക് പരിശ നൽകേണ്ടി വരും. ആറുമാസത്തെ മൊറൊട്ടോറിയം കാലയളവിലെ കുടിശിക അടയ്ക്കാൻ സാവകാശവും ലഭിയ്ക്കും. അടുത്ത മാർച്ചിന് മുൻപ് ഈ തുക തിരിച്ചടച്ചാൽ മതിയാകും. കഴിഞ്ഞ ഫെബ്ബ്രുവരി വരെ വായ്‌പ കൃത്യമായി തിരിച്ചടച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടിശിക ഉള്ളവർക്ക് അത് ക്രമപ്പെടുത്തിയതിന് ശേഷം മാത്രമേ അനുകൂക്യം ലഭിയ്ക്കു. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. സെപ്തംബറോടെ തന്നെ ജപ്തി നടപടികളും പുനരാരംഭിയ്ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി