ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്‌മയായ യുഎഫ്‌ബിയു ആണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള ശുപാർശയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സർക്കാർ സ്വകാര്യവത്‌കരിച്ച് ബാങ്കിങ് നിയമ ഭേദഗതികൾ പാർലമെന്റിലെ ശീതകാലസമ്മേളനത്തിൽ കൊണ്ടുവരാൻ പോകുന്നു എന്നതും ബാങ്ക് യൂണിയനുകൾ ചൂണ്ടികാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് സ്വകാര്യവത്‌കരണത്തെ എതിർക്കാൻ യുഎഫ്‌ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.