രാജ്യത്തെ ധനകാര്യസ്ഥാപനങ്ങലും പേയ്‌മെന്റ് ബാങ്കുകളും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു.ഐസിഐസിഐ ബാങ്കിനുപിന്നാലെ പേ ടിഎം പേയ്‌മെന്റ് ബാങ്കും വെള്ളിയാഴ്ചമുതൽ ഇടപാടുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെയ്ക്കുന്നതായി പേടിഎമും അറിയിച്ചു. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും ക്രിപ്‌റ്റോകറൻസിയിൽ നിന്നും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുമായുള്ള ഇടപാടുകൾ നിർത്താൻ ആർബിഐ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളോടോ പേയ്‌മെന്റ് ഗേറ്റ് വേ കമ്പനികളോടോ ആർബിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല.