അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍, പോക്കറ്റിലൊതുങ്ങുന്ന വില; കിടിലന്‍ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള !
അത്യുഗ്രന്‍ സവിശേഷതകളുമായി മോട്ടോറോള ബജറ്റ് ഫോണുകള്‍!
ഏറ്റവും മികച്ച ചില സ്മാര്‍ട്ട്‌ഫോണുകളുമായി ഈ അടുത്തകാലത്താണ് മോട്ടോറോള എത്തിയത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഏറ്റവും ആകര്‍ഷകമായ ഡിസ്‌പ്ലേയും കിടിലന്‍ സവിശേഷതകളും അതിനേക്കാളുപരി ബജറ്റു വിലയിലുമാണ് മിക്ക ഫോണുകളും ഇറങ്ങിയിട്ടുള്ളത്. മോട്ടോറോള ഏറ്റവും അവസാനമായി അവതരിപ്പിച്ച രണ്ട് മോഡലുകളാണ് മോട്ടോ ജി5, മോട്ടോ ജി 5പ്ലസ് എന്നിവ. ബജറ്റ് വിലയില്‍ വാങ്ങിക്കാന്‍ കഴിയുന്ന മോട്ടോയുടെ ഫോണുകള്‍ ഏതെല്ലാമാണെന്ന് നോക്കാം...
11,999 രൂപയാണ് മോട്ടോ ജി5ന്റെ വില. 5.2ഇഞ്ച് ഫുള്‍ എച്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 3000എംഎഎച്ച് ബാറ്ററി, 12എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നീ സവിശേഷതകളാണ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്.
മറ്റൊരു മോഡലാണ് മോട്ടോ ജി5 പ്ലസ്. ഈ ഫോണിന് 14,999 രൂപയാണ് വില. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.4GHz ഒക്ടാകോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 13എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 2800എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍
മോട്ടോ E3 പവര്‍ എന്ന മറ്റൊരു മോഡലും മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എട്ട് എംപി പിന്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, 3500എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുള്ളത്. 10,499 രൂപവിലയുള്ള മോട്ടോ ജി4, 12,499 രൂപയുടെ മോട്ടോ ജി4 പ്ലസ് എന്നീ മോഡലുകളും വിപണിയിലെത്തിയിട്ടുണ്ട്.