Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്‌ബിഐയെ മറികടന്ന് ഭാരതി എയർടെൽ: വിപണിമൂല്യം നാലു ലക്ഷം കോടി കടന്നു

എസ്‌ബിഐയെ മറികടന്ന് ഭാരതി എയർടെൽ: വിപണിമൂല്യം നാലു ലക്ഷം കോടി കടന്നു
, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (21:00 IST)
ടെലികോം സേവനദാതാവായ ഭാരതി എയർടെലിന്റെ വിപണിമൂല്യം നാലുലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയർന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്.
 
ഇതോടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയെ ഭാരതി എയർടെൽ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം.
 
എജിആർ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് രണ്ടാഴ്ചക്കിടെ ഭാരതി എയർടെലിന്റെ ഓഹരിവിലയിൽ 23ശതമാനം മുന്നേറ്റമുണ്ടായിരുന്നു. ഇതാണ് കമ്പനിയുടെ വിപണിമൂല്യം ഉയർത്തിയത്.
 
അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയിൽ കുതിപ്പ് തുടങ്ങിയത്. ഗൂഗിൾ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോർട്ടുകളും ഭാരതി എയർടെ‌ൽ ഓഹരിവിലയെ സ്വാധീനിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന കൂടാരം, നേതാക്കൾ പാർട്ടി വിടുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി