Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്‌യു‌വി ശ്രേണിയിലെ കരുത്തന്‍; ബിഎംഡബ്ല്യു X1 പെട്രോള്‍ വിപണിയിലേക്ക് !

ബിഎംഡബ്ല്യു X1 പെട്രോള്‍ മോഡല്‍ ഇന്ത്യയില്‍ എത്തി

എസ്‌യു‌വി ശ്രേണിയിലെ കരുത്തന്‍; ബിഎംഡബ്ല്യു X1 പെട്രോള്‍ വിപണിയിലേക്ക് !
, വെള്ളി, 19 മെയ് 2017 (15:11 IST)
ബിഎംഡബ്ല്യു X1 പെട്രോള്‍ മോഡല്‍ ഇന്ത്യയില്‍ എത്തി. സെഡാന്‍ നിരയില്‍ കരുത്തുറ്റ M760Li യെ അവതരിപ്പിച്ചതിന് പിന്നാലെയാണ് X1 പെട്രോള്‍ വേര്‍ഷനെയും ബിഎംഡബ്ല്യു അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ മിഡ്-ലെവല്‍ വേരിയന്റായ എക്ലൈനില്‍ മാത്രമാണ് ഈ എസ്‌യുവി എത്തുന്നത്. 35.75 ലക്ഷം രൂപയാണ് ഈ എസ്‌യു‌വിയുടെ വില. 
 
webdunia
SDrive20i എന്ന ബാഡ്ജിലാണ് ബിഎംഡബ്ല്യു ഈ പുത്തന്‍ എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. 2.0 ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 16.30 കിലോമീറ്ററാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
 
webdunia
സില്‍വര്‍ മാറ്റ് ഫിനിഷിങ്ങോടു കൂടിയ ഫ്രണ്ട് ബമ്പറാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഫ്രണ്ട് എയര്‍ ഇന്‍ടെയ്ക്കുകളും മാറ്റ് ബ്ലാക്കില്‍ ബിഎംഡബ്ല്യു ഈ വാഹനത്തില്‍ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. റിയര്‍ എന്‍ഡില്‍ ബ്ലാക് സില്‍വര്‍ മാറ്റില്‍ ഒരുങ്ങിയ അണ്ടര്‍ബോഡി പ്രൊട്ടക്ഷന്‍ ബമ്പറില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ക്രോം ടച്ചില്‍ തീര്‍ത്ത ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ടെയില്‍പൈപും മോഡലില്‍ ശ്രദ്ധേയമാണ്. 
 
webdunia
മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഈ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, കോണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റിന് ഒപ്പമുള്ള എബിഎസ്, ഡൈനാമിക് സ്‌റ്റെബിലിറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക് സഫൈര്‍, ആല്‍പൈന്‍ വൈറ്റ്, മെഡിറ്ററേനിയന്‍ ബ്ലു, ചെസ്‌നട്ട് ബ്രോണ്‍സ്, സ്പാര്‍ക്ലിംഗ് ബ്രൗണ് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുൽഭൂഷൺ കേസ്: പൊട്ടിത്തെറിക്ക് പിന്നാലെ പുതിയ നീക്കവുമായി പാകിസ്ഥാന്‍ - തോറ്റവര്‍ ഇനി വേണ്ടെന്ന് സര്‍ക്കാര്‍