Webdunia - Bharat's app for daily news and videos

Install App

എംജിയുടെ ഇലക്ട്രിക് എസ്‌യുവി eZSന്റെ ബുക്കിംഗ് ശനിയാഴ്ച മുതൽ !

Webdunia
വെള്ളി, 20 ഡിസം‌ബര്‍ 2019 (16:03 IST)
ഇന്ത്യൻ മണ്ണിൽ അദ്യ വാഹനമായ ഹെക്ടർ പുറത്തിറക്കിയതിന് പിന്നാലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണണിയിൽ എത്തിക്കുകയാണ് എംജി. ഇ ഇസെസ് എസിനെ എംജി ഡിസംബർ അഞ്ചിന് ഇന്ത്യൻ വിപണിയിൽ അല്വീൽ ചെയ്തിരുന്നു. ശനിയാഴ്ച മുതൽ വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും. 50,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാം എന്നാണ് റിപ്പോർട്ടുകൾ.   
 
ഇന്ത്യയിലെ ആദ്യത്തെ ഇന്റെർനെറ്റ് ഇലക്ട്രിക് എസ്‌യുവിയാണ് എംജി ഇ ഇസെഡ് എസ് ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവി മാത്രമാണ് ഇന്ത്യൻ വിപണിയിൽ എംജി ഇ ഇസെഡ് എസിന് എതിരാളി. വാഹനത്തെ വിപണിയിൽ അൺ‌വീൽ ചെയ്തു എങ്കിലും ഇസെഡ് എസ് ഇവിയുട്രെ വില സംബന്ധിച്ച വിവരങ്ങൾ എംജി പുറത്തുവിട്ടിട്ടില്ല. ജനുവരിയിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കും എന്ന് എംജി വ്യക്തമാക്കി കഴിഞ്ഞു. കോം‌പാക്ട് എസ്‌യുവി ശ്രേണിയിലാവും വാഹനം വിൽപ്പനക്കെത്തുക.
 
4,314 എംഎം നീളവും 1,809 എംഎം വീതിയും 1,620 എംഎം ഉയരവുമുണ്ട് ഇസെഡ് എസ് ഇവിക്ക് 2,579 എംഎമ്മാണ് വീൽബേസ്. ക്രോം ഫിനിഷോടുകൂടിയുള്ള ഗ്രില്ലുകൾ, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടോൺ ബംബാർ എന്നിവ വാഹനന്റെ മുൻ വശത്തിന് മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. സ്റ്റൈലിഷായ ഇന്റീരിയറിൽ സ്മാർട്ട് ഫീച്ചറുകൾ വാഹനത്തിന്റെ പ്രത്യേകതയാണ്. അധികം സ്വിച്ചുകൾ ഇല്ലാത്ത കോക്പിറ്റ് സെന്റർ കൺസോൾ ആണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട കാര്യം.
 
143 പിഎസ് പവറും 353 എൻ‌എം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിന് സാധിക്കും. ഒറ്റ ചാർജിൽ 340 കിലോമീറ്റർ താണ്ടാൻ വാഹനത്തിനാവും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഈ മോട്ടോറിന് വേണ്ട വൈദ്യുതി നൽകു. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments