പൗരത്വ ഭേദഗതി നിയമത്തിതിരെയുള്ള പ്രക്ഷോപങ്ങൾക്ക് നേരെയുള്ള പൊലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മംഗളുരുവിൽ രണ്ടുപേരും, ഉത്തർ പ്രദേശിൽ ഒരാളുമാണ് വെടിയേറ്റ് മരിച്ചത്. മംഗളുരുവിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങക്ക് ഹൈലാൻഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതായാണ് വിവരം. പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് പൊലീസ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ടുകൾ.
അക്രമികൾക്ക് നേരെ റബ്ബർ ബുള്ളറ്റാണ് പ്രയോഗിച്ചത് എന്നാണ് പൊലീസിന്റെ വാദം. മംഗളുരുവിൽ നോർത്ത്, സൗത്ത്, ഈസ്റ്റ്, ബാർക്കെ, ഉർവ്വെ സ്റ്റേഷൻ സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഖാദ്രിയിൽ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാൾ മരിച്ചത് എന്നാണ് സൂചന. ഇന്നലെ രത്രിമുതൽ ഉത്തർ പ്രദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് നീങ്ങിയിരുന്നു.
ഉത്തർപ്രദേശിലെ ഖാദ്രിയിൽ സമരക്കാർ പൊലീസ് ഐയ്‌ഡ്പോസ്റ്റിന് തീവക്കുമയും, സാംബലിൽ സർക്കാർ ബസുകൾ അഗ്നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. പൗരത്വ ബില്ലിൽ രാജ്യത്ത് സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേരും.