Webdunia - Bharat's app for daily news and videos

Install App

കുപ്പിവെള്ളത്തിൽ ഇനി ചൂഷണം വേണ്ടെന്ന് സർക്കാർ, സപ്ലൈക്കോയിലൂടെ വെറും 11 രൂപക്ക് കുപ്പിവെള്ളം വാങ്ങാം

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (16:37 IST)
രാജ്യത്ത് ഏറ്റവും ലാഭകരമായ ബിസിനസാണ് കുപ്പിവെള്ള വിപണി. വേനൽ കാലമാകുന്നതോടെ സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ കൊയ്ത്തുകാലം കൂടിയാണ്. വെറും എട്ട് രൂപ നിർമ്മാണ ചിലവ് വരുന്ന മിനറൽ വാട്ടർ ലിറ്ററിന് ഇരുപത് രൂപക്കാണ് വിപണിയിൽ വിറ്റഴിക്കുന്നത്. എന്നാൽ സപ്ലൈക്കോയിലൂടെ ഒരു ലിറ്റർ കുപ്പിവെള്ളം വെറും 11 രൂപക്ക് ലഭ്യമാക്കുന്നതിനായി സംവിധാനം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ
 
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടാം കൊച്ചി ഗാന്ധി നഗറിലെ ഹൈപ്പർ മാർക്കറ്റിൽ സപ്ലൈക്കോ സി എം ഡി എം എസ് ജയ ആര്‍ ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്‍റ് ഡി ബി ബിനുവിന് നൽകി നിർവ്വഹിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറക്കാൻ സംസ്ഥാന സർക്കാർ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ഈ തീരുമാനം പിന്നീട് നടപ്പിലായില്ല.
 
ഇതോടെയാണ് കുറഞ്ഞ വിലയിൽ കുപ്പിവെള്ളം സപ്ലൈക്കോ വഴി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളമാണ് സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കുക. എന്നാൽ വിപണിയിൽ ലിറ്റർ കുപ്പിവെള്ളത്തിന് വില 20 രൂപ തന്നെയായിരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

അടുത്ത ലേഖനം
Show comments