Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം ടൂറിസ്റ്റ് മേഖലയെ ബാധിച്ചത് എങ്ങനെ? വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന

പ്രതിസന്ധികൾക്കിടയിലും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 5.7% വർധന

നോട്ട് നിരോധനം ടൂറിസ്റ്റ് മേഖലയെ ബാധിച്ചത് എങ്ങനെ? വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
, വ്യാഴം, 9 ഫെബ്രുവരി 2017 (14:36 IST)
കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധന പ്രതിസന്ധികൾക്കിടയിലും അത്ഭുതപ്പെടുത്തി ടൂറിസ്റ്റ് മേഖല. കഴിഞ്ഞ കുറച്ച് മാസങ്ങാളായി ഇന്ത്യയിൽ നിലനിൽക്കുന്ന പല പ്രതിസന്ധികൾക്കിടയിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 5.71% വാർഷിക വളർച്ചയുമായി കേരളം മുന്നിട്ട് നിൽക്കുകയാണ്.
 
കഴിഞ്ഞവർഷം വിദേശസഞ്ചാരികളുടെ വരവ് 6.23%, ആഭ്യന്തര സഞ്ചാരികളുടെ വരവ് 5.67% വീതമാണു വർധിച്ചത്. കഴിഞ്ഞ വർഷം 1.42 കോടി വിനോദസഞ്ചാരികൾ കേരളത്തിലെത്തിയതായാണു ടൂറിസം വകുപ്പിന്റെ കണക്ക്. 2015ൽ ഇത് 1.34 കോടിയായിരുന്നു. 1.32 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 10.38 ലക്ഷം വിദേശ വിനോദസഞ്ചാരികളും കേരളം കണ്ടു.
 
അതേസമയം, ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ നോട്ടുനിരോധനം ആഭ്യന്തര സഞ്ചാരികളുടെ വരവിനെ ബാധിച്ചു. 2015 നവംബറിനെ അപേക്ഷിച്ച് അരശതമാനം കുറവു പേരേ ഇത്തവണ വന്നുള്ളൂ. അതേസമയം വിദേശസഞ്ചാരികളുടെ എണ്ണം 6.98% കൂടി. 
 
നോട്ട് അസാധുവാക്കൽ നടപടി ഇല്ലായിരുന്നെങ്കിൽ വിനോദ സഞ്ചാരികളുടെ വരവിൽ കേരളം മികച്ച നേട്ടം കൈവരിക്കുമായിരുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതോടൊപ്പം, നോട്ട് നിരോധനം മൂലം ഇതിലും കുറഞ്ഞ കണക്കുകളാണ് പ്രതീക്ഷിച്ചതെന്ന് വ്യക്തം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പനീര്‍സെല്‍വത്തിന് ഒപ്പം; ശശികല അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിന് കളങ്കമെന്ന് പനീര്‍സെല്‍വം